25 ജൂലൈ, 2009

വാക്കുകള്‍......


വാക്കുകളോട് എനിയ്ക്കെന്നും പുച്ച്ചമയിരുന്നു..കാരണം അവയെന്നും എന്റെ വികാരങ്ങളുടെയും ചിന്തകളുടെയും അസ്ഥാനത്തുള്ള അതിര്‍വരമ്പുകള്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ , അവയുടെ അര്‍ത്ഥ പരിമിതിയില്‍ എനിക്ക് സഹതാപതെക്കലേറെ വെറുപ്പ്‌ മാത്രമേ തോന്നരുള്ളു‌....ഒരുപക്ഷെ ഇപ്പോഴും .......... അറിയില്ലാ...... ഞാന്‍ ചിന്തിക്കുകയാണ്... ഒരുപക്ഷെ വാക്കുകള്‍ എനിയ്ക്ക് നഷ്ടപ്പെടുത്തിയ പ്രണയവും, വാക്കുകള്‍ക്കപ്പുറം ഞാന്‍ കത്ത് സുക്ഷിക്കുന്ന എന്റെ പ്രണയവും തമ്മില്‍ കലഹിക്കുന്നതുമാവാം ..........
നിന്റെ വാക്കുകളില്‍ പതിയിരിക്കുന്ന കവിതകള്‍ കടലിന്റെ ആഴങ്ങലെന്ന പോലെ വിശാലമാണ് .കാല്തെന്നി ഓരോ തവണ ഞാന്‍ അതില്‍ വീഴുമ്പോഴും ഓരോ ശീതോഷ്ണ ജലപ്രവഹങ്ങളും എന്നില്‍ അനന്തതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുമാര് നിത്യമായ ആനന്ദം നല്‍കുന്നു...
ഞാന്‍ ഒരു വാക്കാണ്‌ .അതിര്‍വരമ്പുകള്‍ വേലികെട്ടിയ ഏതോ അര്‍ത്ഥത്തിന്റെ .. ഏതോ ഒരു വാക്ക്... പക്ഷെ അതിനപ്പുറം അനന്തത വരേയ്ക്കും വ്യാപിക്കുന്ന മൌനം മുഴുവനും എന്നില്‍ തുടിയ്ക്കുന്ന അനശ്വരമായ പ്രണയം മാത്രം........

13 ജൂലൈ, 2009

കാത്തിരിപ്പിന്റെ രണ്ടു കഥകള്‍



സന്ധ്യ മറയാരാകുന്നു... അയാളുടെ കയ്യിലെ കു‌ടയിലെ മയില്‍പ്പീലികള്‍ സഹിഷ്ണുതയോട് കു‌ടി അടങ്ങിയിരുന്നു. ഉപ്പുരസമുള്ള കാറ്റ് അവയെ ഇക്കിളിപ്പെടുതിയിട്ടുണ്ടാവം! കടല്തീതെ തിരക്കില്‍ എവിടെനിന്നൊക്കെയോ ഓടക്കുഴല്‍ നാദം ഉയരുന്നുണ്ടായിരുന്നു . ഇരുട്ടില്‍... ആളുകളെല്ലാം പോയി കഴിഞ്ഞപ്പോള്‍ അയാള്‍ ആ മണല്‍പരപ്പില്‍ ഇരുന്നു . ഒരു ദിവസം കു‌ടി കൊഴിഞ്ഞു പോകുന്നു... തിളങ്ങുന്ന കണ്ണുകളോടെ മയില്‍ പീലികളെ ഉറ്റുനോക്കിയിരുന്ന കുഞ്ഞുങ്ങളെയും പീലി വാങ്ങി കാമുകിയുടെ കവിളില്‍ തട്ടി നടന്നകന്ന കാമുകന്മാരെയും പറ്റിയുള്ള അയാളുടെ ഓര്‍മ്മകള്‍ ഒരു നേര്‍ത്ത സന്ഗീതത്തോടെ തിരമാലകളായി അലച്ചു കൊണ്ടിരുന്നു... ഉറക്കം വരുന്നു ... അയാളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു ... പക്ഷെ അപ്പോഴും മയില്‍‌പീലി കണ്ണുകള്‍ ഇമവെട്ടാതെ തുറന്നു തന്നെയിരിക്കയായിരുന്നു ... ഒരു പകലിലെ മുഴുവന്‍ തിരക്കിലും കാണാതെ പോയ ആരെയോ കാത്തിരിക്കുമെന്ന പോലെ ........


ഇന്നലെ ഈ വഴിയില്‍ എന്തൊരു തിരക്കായിരുന്നു !!!! നിറമുള്ള ബലൂണുകളും പീപ്പികളും കളിപ്പാട്ടങ്ങളുമായി കുട്ടികളെ കൊതിപ്പിച്ചിരുന്ന കച്ചവടക്കാരെല്ലാം പോയിരിക്കുന്നു.... തിരക്കിനിടയിലും കലപില സംസാരിച്ചിരുന്ന സ്ത്രീകളും അവിടമാകെ ഓടിക്കളിച്ചിരുന്ന കുട്ടികളും വേദി ശബ്ദം കേട്ട് കരഞ്ഞിരുന്ന കുഞ്ഞുങ്ങളും .. ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ലാ.. ഉത്സവം കഴിഞ്ഞതിനു ശേഷം ഇന്നലെ രാത്രി മഴ പെയ്തിരികണം .. തിടംബെട്ടിയ ആനയുടെ കാല്‍പ്പാടുകള്‍ അവ്യക്തമയിരിക്കുന്നു. പിന്നെ അവിടെ അവശേഷിച്ചത് നനഞ്ഞു കുതിര്‍ന്ന ആ മണ്ണില്‍ കുഴഞ്ഞു കുറെ അവിലും, ഉടഞ്ഞ കുറച്ചു കുപ്പിവള തുണ്ടുകളും , പിട്ടിപ്പോയ ക്‌െ ബലൂണുകളും മാത്രം! മഴ പെയ്തു തോര്‍ന്ന ഭുതകളത്തിലെ ആ സ്മൃതി മണ്ഡപത്തില്‍ ഞാന്‍ ആരെ തെടിയാവാം ഇനിയും അലയുന്നത്???

24 ജൂൺ, 2009

മൃതസന്ജീവനിയുടെ സുഗന്ധം


അനുഷയുടെ മുഖം ദുഖിതമായി ." നീ പ്രാര്‍ത്ഥിച്ച ആഗ്രഹം ഇനി ഒരിക്കലും നടക്കില്ലേ ? " "മരിച്ചവര്‍ തിരിച്ചു വരുമോ അനുഷാ?" അവള്‍ നെടുവീര്‍പ്പിട്ടു . മറ്റുള്ളവര്‍ എല്ലാം കളിയക്കിയിരുന്നെന്കിലും ഏതു പള്ളിയില്‍ പോയാലും ആദ്യം പ്രാര്‍ത്ഥിക്കുന്ന 3 കാര്യങ്ങള്‍ നടക്കും എന്ന അവളുടെ വിശ്വാസത്തെ ആണ് ഞാന്‍ മരിച്ചവര്‍ തിരിച്ചു വരുമോ എന്ന ചോദ്യം ചോദിച്ചു തെറ്റാണെന്ന് തെളിയിച്ചത്....
പക്ഷെ ഞാന്‍ തോറ്റു പോയി അനുഷാ... നിന്റെ നിഷ്കളങ്കമായ വിശ്വാസങ്ങള്‍ക്ക് മൃതസന്ജീവനിയുടെ സുഗന്ധം ആണെന്ന് എനിക്കിപ്പോ തോന്നുന്നു... മരിച്ചു പോയവര്‍ തിരികെ വരും.. ജീവനുള്ള ചെതനയുള്ള ശരീരത്തില്‍ ജീവനുകള്‍ വീണ്ടും വിലയം പ്രാപിക്കും... എന്നോട് നീ ക്ഷമിക്കു‌.. നിന്റെ മൃദുലമായ മനസ്സിനെ നോവിച്ചതിനു. നിന്റെ വിശ്വസങ്ങല്‍ക്കുമുന്നില്‍ യമദേവനും തോറ്റിരിക്കുന്നു.ചിത്രഗുപ്തന്‍ , മടക്കിവച്ച ആ പുസ്തകം ഒരിക്കല്‍ കു‌ടി തുറന്നിട്ടുണ്ടാവും...."തീക്ഷണമായ വിശ്വാസങ്ങള്‍ക്ക് മുന്നില്‍.... ഒരു പുനര്‍ജന്മത്തിന്റെ കഥ..........."

13 ഏപ്രിൽ, 2009

എഴുത്തുകാരിയുടെ കഥ

കഥ........ എഴുതി അവസനിപ്പിക്കലാണ് ബുദ്ധിമുട്ട് . അവസാനമവസാനം , എഴുതുവാനുള്ള വെമ്പലില്‍ അതെന്തോക്കെയോ ആയിത്തീരുന്നു..... സത്യം! എല്ലാം എന്തൊക്കെയോ ആയി തീരുകയാണ് .അവസാനം കഥ കഥാകാരിയുടെ വിരല്‍ത്തുമ്പില്‍ നിന്നും , നിറമുള്ള പട്ടത്തിന്റെ നിറമില്ലാത്ത നുല് പോലെ അടര്‍ന്നു പോകുന്നു . ... എങ്ങോ പറന്നു മറയുന്നു.......
കഥാകാരി ആള്തിരക്കൊഴിയത്ത്ത ആ തെരുവിലുടെ നടന്ന ആ പഴയ മുറിയിലെ കസേരയില്‍ വന്നിരിക്കും , ആ മുറിയില്‍ അത്രയും നാള്‍ നിലയ്ക്കാതെ സംസാരിച്ചിരുന്ന കഥയെയും കഥാപാത്രങ്ങളെയും , അറിയാതെ നഷ്ടപെട്ടുവെന്ന വ്യാജേന അവള്‍ യാത്രയക്കിയിരിക്കുന്നു ..........
ഒരു കുഞ്ഞു മന്ദഹാസത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ ചാലിച്ച് , കഴിഞ്ഞു പോയോര കഥയെ മറക്കുവാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ മയങ്ങട്ടെ.......
എഴുതി കഴിഞ്ഞ കഥ എന്നാല്‍ യാഥാര്‍ത്ഥ്യമാണ് ....... അതില്‍ ഇനി ഇനി സധ്യതകല്‍ക്കോ ഭാവനകല്‍ക്കോ യാതൊരു സ്ഥാനവുമില്ലാ... അത് പറന്നു പോകുന്നു..... എഴുതിയ തുലികയെ മറന്നു കൊണ്ട് ..... eഴുതുകരിയെ മറന്നുകൊണ്ട്.....
എങ്കിലും.... ഒരിക്കല്‍ ആ കഥ തന്റേതു മാത്രമായിരുന്നു ............. നഷ്ട്പ്പെട്ടുവെങ്കിലും..........

I am......