01 മാർച്ച്, 2012

ഈ മനുഷ്യന്മാര്‍ക്കൊക്കെ ഇതെന്തിന്റെ കേടാണ് ?

അനാവശ്യമായ 'ഇന്നലെ, നാളെ, സൂക്ഷ്മ, സ്ഥൂല '
കാര്യങ്ങളെ പറ്റി ആകാശക്കോട്ട മെനയുന്ന  
ശാസ്ത്രജ്ഞാന്മാര്‍ക്കണോ?
  ഓഹരി വിപണിയിലെ സൂചികയ്ക്കൊത്ത് കണ്ണ് തള്ളുന്ന 
സമ്പാദ്യ ശീലര്‍ക്കണോ? 
ഉണ്ടെന്നോ ഇല്ലെന്നോ അറിയാത്ത കാര്യം പറഞ്ഞു  
 കോപ്രായം കാട്ടി ആള്‍ക്കാരെ പറ്റിക്കുന്ന 
  പുരോഹിതന്മാര്‍ക്കണോ? 
കുന്നിടിച്ചു കുഴി നികത്തിയും പുഴയെ കൊന്നും 
 ഇന്‍ഫ്ര സ്ട്രക്ചര്‍ ഡെവലപ്പ്മെന്റിന്റെ പിന്നാലെ 
ഓടുന്നവര്‍ക്കണോ?
  അതോ ഇവര്‍ക്കൊക്കെ വട്ടാണെന്ന് പറയുന്ന 
എനിക്കാണോ വട്ട്?


ഇനിയിപ്പോ ശെരിക്കും എനിക്ക് വട്ടാണോ ?  
ഞാനും മഴ നനഞ്ഞാല്‍ മതിയായിരുന്നു........!!!!!!!!

I am......