07 ഒക്‌ടോബർ, 2012

വര


കണ്ടതെന്തൊക്കെയോ വരയ്ക്കാന്‍ മനസ്സ് വെമ്പുന്നു.
പെന്‍സിലും വിരലുകളും കുറെ യുദ്ധം ചെയ്തു. 

പെന്‍സിലിന്റെ മാലാഖ ചിറകുകള്‍
മുറിഞ്ഞു വീണുകൊണ്ടിരുന്നു.....
കടലാസുപാളികള്‍ കുറെ ചുരുട്ടിയെറിഞ്ഞു.

മനസ്സിലെ ചിത്രമെന്നിട്ടും കടലാസ്സില്‍ പകര്‍ത്താനായില്ല.
പാതിവഴിയ്ക്കതും എനിക്ക് നഷ്ടപ്പെട്ടു പോയി.......

I am......