01 ഏപ്രിൽ, 2010

മറഞ്ഞു പോകുന്ന കാലടിപ്പാടുകള്‍

കളിവീടു തീര്‍ത്തും കഞ്ഞി വച്ചും
മണ്ണില്‍ വരഞ്ഞ കാല്‍പ്പാടുകളില്‍
വൃശ്ചിക കാറ്റിന്‍ പതിഞ്ഞ തലോടലാല്‍
കരിയിലക്കീരുകള്‍ ഉമ്മ വയ്പ്പു.
ഏതു മഴയിലോ വെയിലിലോ കാറ്റിലോ ചുടിലോ
ഓര്‍മ്മകള്‍ ജീവന്റെ ചേതന അറ്റുപോയ്
മണ്ണിന്റെ ഹൃത്തില്‍ അലിഞ്ഞു പോയി?

പ്രണയമാ കയ്യിലെ കുപ്പിവളതുണ്ടുകള്‍
സ്മൃതി മര്മാരങ്ങലായ് ഉടഞ്ഞു വീഴ്കെ,
കിലുകിലം പറയുന്ന പാടസ്വരങ്ങളില്‍
അറിയതോരെണ്ണം ഉര്‍ന്നു പോകെ ,
പെട്ടന്ന് പെയ്തൊരു മഴയിലാവാം
ഉമ്മറക്കോലായില്‍ തിരിയുമ്പോള്‍
കളകളം ഒഴുകിയ മഴനീരിന്‍ ധാരയില്‍
നിറമുള്ള വളകളും മറഞ്ഞു പോയി
മൃദുലമാ കാല്‍പ്പാടും മാഞ്ഞു പോയി .

ഇന്നലെ ; ചൊല്ലുകില്‍ പിന്നോട്ടു നീളുന്ന
എകമാം പന്ധാവിന്‍ അനന്ത രേഖ .
പിന്നെയും മുന്നോട്ടു നീളുന്നു പാതതന്‍
മുന്നില്‍ തിരശീല പോലെ മഞ്ഞും .
അതിലെന്റെ മാനസം സ്വപ്‌നങ്ങള്‍ നെയ്തും
ഗസലിന്റെ ഈണങ്ങള്‍ കാത്തിരുന്നും
പിന്നോട്ടു പോകുന്ന കാലടിക്കൊപ്പം
മുന്നിലെ യാത്ര തുടര്‍ന്നീടവേ
കരിയില കാറ്റുകള്‍ വീശുന്നു വീണ്ടും
മൃദുലമാ രേഖകള്‍ മായ്ചീടുവാന്‍ .

I am......