21 നവംബർ, 2014

ആരും കാണാത്ത ചില കാര്യങ്ങൾ

വെറുതെ കാത്തുസൂക്ഷിച്ച ഒരു
പഴയ റേഡിയോവിൽനിന്നും 
ഇടനേരങ്ങളിൽ ഒഴുകി എത്തിയിരുന്നത്
ആരും കാണാത്ത കുറെ ഓർമകളായിരുന്നു.
ആരും കാണാത്ത നെഗറ്റീവ് എനർജിയുടെ ന്യായത്തിൽ 
ഒരു ദിവസം അവരതു വലിച്ചെറിഞ്ഞു കളഞ്ഞു. 

12 ജൂൺ, 2014

 It is not the communication, but your attitude decides the meaning!!!!!!!!!!!

28 മേയ്, 2014

കാരണമറിയാത്ത കൊതി

എത്ര നിവർത്തിയിട്ടും
നിവരാതെ നിവരാതെ
വളവുകൾ.
എത്ര വകഞ്ഞിട്ടും
പാറിയുലയുന്ന
മുടിയിഴകൾ.
എത്ര അടുക്കിയിട്ടും
അടക്കമില്ലാതെ ചിതറിയ
പുസ്തകങ്ങൾ.
എത്ര കഴുകിയിട്ടും
തീരാതെ ബാക്കിയായ
എച്ചിൽ പത്രങ്ങൾ.
എത്ര കഴിച്ചിട്ടും
ഒരിക്കലും വിശപ്പ്‌ മാറാത്ത
വയർ.

ഇതെല്ലാം എത്ര മടുത്തിട്ടും
ജീവിച്ചു കൊതി തീരാത്ത
എൻറെ ജീവനും.

21 മേയ്, 2014

വെറുതെ പുറപ്പെടുന്ന ചില യാത്രകൾ

 
അടച്ചു വച്ച ഓർമ പുസ്തകത്തിലെ അക്ഷരങ്ങൾക്ക്
ഒരിത്തിരി നേരം ജീവൻ നൽകാൻ,
ഓർമകളുടെ ദൂരെയറ്റത്തെ കൈതപ്പൂവിതളും തേടി
വെറുതെ പുറപ്പെടുന്ന  ചില യാത്രകൾ....

അകലങ്ങളിലെവിടെയോ തളർന്നുവീഴുമ്പോൾ,
ഒരു ദീർഘനിശ്വാസത്തിൻറെ തേരിൽ
തിരികെ  വരുമെന്നറിയിലും,
വീണ്ടും വെറുതെ പുറപ്പെടുന്ന ചില യാത്രകൾ....

13 മേയ്, 2014

മനസ്സിലെ ഹരിതഗീതം

ചുവന്ന മുറിവിന്റെ വേദന മറക്കാൻ
അമ്മ കാട്ടിത്തന്നത് പച്ചമര തലപ്പാണ്.
ചുടു ചോര നിലയ്ക്കാൻ  കെട്ടിതന്നത്
കമ്മ്യുണിസ്റ്റ് പച്ചയും ....

മരിച്ചുകൊണ്ടിരിക്കുന്ന സ്പന്ദനങ്ങൾ

കാലം തെറ്റി, വഴി മറന്ന് ഒരു ഭ്രാന്തിയെ പോലെ,
എവിടെയോ നഷ്ടപ്പെട്ട ജീവതാളം തേടി
ഓടിപാഞ്ഞു നടക്കുന്ന കാറ്റും മഴയും.....

തൊണ്ട വരണ്ടു മരിച്ചു വീഴാനിരിക്കുന്ന നാളെ,
ചുണ്ടിലെ ചെറുചിരി മായാതിരിക്കാൻ വേണ്ടി മാത്രം,
ഇന്നൊരിത്തിരിനേരം കരയുന്നു..... തലതല്ലി കരയുന്നു.....

12 മേയ്, 2014

കാൽനട യാത്ര

നടക്കുമ്പോൾ ആകാശത്തേക്ക് തുപ്പൽ സഹസ്രധാര
ചെയ്യുന്ന വഴിയാത്രക്കാർ.....
വീട് റോട്ടിൽ കയറിയ അഥവാ
റോഡു വീട്ടിൽ കയറിയ ചെറ്റക്കുടിലുകൾ......
അവരുടെ കട്ടിൽ, കിടയ്ക്ക, പത്രങ്ങൾ,
പെട്ടികൾ, കുട്ടികൾ, പട്ടികൾ   etc.....
 റോങ് സൈഡ് ആണ് യഥാര്ത സൈഡ് എന്ന് കരുതി
കണ്ണുമടച്ചു വണ്ടി ഓടിക്കുന്ന ആൾക്കാർ.....
ജങ്ങ്ഷൻ കണ്ടാൽ ആക്സലറേട്ടരിൽ
 ആഞ്ഞു ചവിട്ടുന്ന മഹാത്മാക്കൾ.......
മുന്നില് ദൈവം റോഡു ക്രോസ് ചെയ്യുന്നത്
കണ്ടാലും തെറി വിളിച്ചു പോകുന്ന സുശീലർ......
ട്രാഫിക് പോലീസിനെയും സിഗ്നലിനെയും മാത്രം കാണാൻ
സാധിക്കാത്ത അന്ധ ഡ്രൈവർമാർ.......
പിന്നെ, പശുക്കൾ, ചാണകം, പ്ലാസ്റ്റിക്‌ കവറുകൾ, ചവറുകൾ,
ഇന്നലത്തെ ചീഞ്ഞ ചോറ്, മിനിഞ്ഞാന്നത്തെ ചീഞ്ഞ ചപ്പാത്തി,
കഴിഞ്ഞ ആഴ്ചയിലെ ചീഞ്ഞ സബ്ജി
മൂത്ര സുഗന്ധം അനർഗ നിർഗലം വമിക്കുന്ന പൊതു മൂത്രപ്പുര,
ഇടതടവില്ലാത്ത ഹോണടി സംഗീതം ,
റോഡിന്റെ മുതലാളിമാർ റോഡിന്റെ നെഞ്ചിൽ തന്നെ
പാർക്കു ചെയ്ത കെട്ടുവള്ളങ്ങൾ.......


എന്തിനധികം പറയുന്നു 50 മീറ്റർ നടക്കാൻ 20 മിനുട്ട് എടുത്തു!

18 ഫെബ്രുവരി, 2014

പെട്ടി ബ്രഹ്മം

പെട്ടി ഒരു സംഭവം ആണ്.
പക്ഷെ ഈ പെട്ടി  തുറന്നു കാണിക്കില്ല.
കാരണം "താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ"
പെട്ടിയെ ചോദ്യം ചെയ്യുന്നവരേ, ജാഗ്രത...
ഞാൻ തെറി വിളിക്കും, വാളെടുക്കും.
പെട്ടിക്കു വേണ്ടി ഞാൻ എന്റെ ജീവൻ വരെ കളയും.
പെട്ടിക്കുള്ളിൽ എന്താണെന്നു എനിക്കുമറിയില്ല.
പക്ഷെ എന്തോ കാര്യമായി കനത്തിൽ തന്നെ ഉണ്ട്.
അമ്മച്ചിയണേ സത്യം.

പെട്ടി ആണ് എല്ലാം....
പെട്ടിയിൽ ഉള്ളതേ ലോകത്തി ഉള്ളൂ.
പെട്ടിയിൽ ഇല്ലാത്തതൊന്നും ലോകത്തുമില്ല.
മറ്റു പെട്ടികളെ പോലെ അല്ല,
പെട്ടി ഒരു മഹാ സംഭവം ആണ്.


അവസാനം പെട്ടി വാദികളും അപെട്ടി വാദികളും അടിയായി.
പിടിയായി വലിയായി,ഉന്തും തള്ളുമായി
പെട്ടി താഴെ വീണു പൊട്ടി.
തുറന്ന പെട്ടിയിൽ ഒന്നുമില്ല !!
പക്ഷെ

കണ്ടില്ലേ പെട്ടിയിൽ നിന്നും ബ്രഹ്മം നിറഞ്ഞൊഴുകുന്നത്.

I am......