06 സെപ്റ്റംബർ, 2008

പുജ്യം

" ഒരു വഴിക്ക് പുറപ്പെടുന്നതല്ലേ
ഇതു നീ വച്ചോ ".
ദൈവം പറഞ്ഞതാണ്!
എന്നിട്ടെനിക്കൊരു സന്ചിയുംതന്നു .
യാത്രയിലെനിക്ക് കിട്ടുന്ന പുജ്യങ്ങളെല്ലാം
സുക്ഷിച്ചു വയ്ക്കാനായിരുന്നുആ സന്ചി .
പാവം ഞാന്‍ നാടായ നാടും
കാടായ കാടും
ഒക്കെ ചുറ്റിത്തിരിഞ്ഞു ........
കിട്ടിയ പുജ്യങ്ങളെല്ലാം സന്ചിയിലിട്ടു .
വഴിയരികില്‍ നിന്നിരുന്ന നീയും
എനിക്ക് തന്നു ,കുറെ പുജ്യങ്ങള്‍
അങ്ങനെ പുജ്യവും പുജ്യവും
പുജ്യതിന്റെ പുജ്യവും
പുജ്യത്തിലെ പുജ്യവും
പുജ്യവുമോക്കെയായി ഞാന്‍
തിരികെ പുറപ്പെട്ടു ....

(ഇനിയുള്ളത് future,
ഭാവന അല്പം കടന്നുപോയി
എന്ന് നീ പറയുമെങ്കിലും ,
സത്യം അത് തന്നെയാണെന്ന്
എനിക്കറിയാം , നന്നായറിയാം )
ദൈവത്തിന്റെ വീട്ടു പടിക്കല്‍
മതിലിനപ്പുറം ചാരി
ഞാനാ സന്ചി തുറന്നു നോക്കും ,
ആറ്റില്‍ കളഞ്ഞാലും അളന്നു
കളയണം എന്നല്ലേ പ്രമാണം !
അപ്പൊ ................?
എന്ത് അപ്പൊ .......?
സന്ചി ശുന്യം .......!
കഷ്ടം !
ഇത്രയും നാള്‍ ഞാന്‍
കഷ്ടപ്പെട്ട് ശേഖരിച്ച
പുജ്യങ്ങളൊക്കെ നഷ്ടപ്പെട്ടുവെന്നോ ?
ദൈവമെനിക്ക് തന്ന സന്ചിക്ക്
ootta ഉണ്ടായിരുന്നു ......








I am......